ആരാധകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് മനീഷ കൊയ്രാള. ബോളിവുഡില്‍ മാത്രമല്ല മലയാളികളുടെയും മനം കവര്‍ന്ന ഈ താര സുന്ദരി. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയില്‍ നിന്നും ഇടവേലയെടുത്ത താരം വീണ്ടും സജീവമാകുകയാണ്. കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്.
ക്യാന്‍സര്‍ ബാധിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ജീവിതം ഒരു വിഷമകരമായ അവസ്ഥയിലൂടെ മുന്നോട്ട് പോകുകയും ചെയ്തപ്പോള്‍ സിനിമയില്‍ നിന്നും ഒരാള്‍ പോലും തന്നെ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് മനീഷ വെളിപ്പെടുത്തുന്നു. രോഗാവസ്ഥയെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചും തുറന്നുപറയുന്ന ഹീല്‍ഡ് എന്ന പുസ്തകത്തിലൂടെയാണ് മനീഷയുടെ തുറന്നു പറച്ചില്. ട്വിറ്ററിലൂടെയായിരുന്നു താരം പുസ്തകത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടത്. ശനിയാഴ്ച മനീഷ ഈ പുസ്തകം പുറത്തിറക്കിയിരുന്നു. പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകര്.
Post Your Comments