BollywoodGeneralLatest News

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

ബോളിവുഡില്‍ വീണ്ടും സിനിമാ വിവാദം. അഭിഷേക് കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കേദാര്‍നാഥ്’  ലൗവ്‌ ജിഹാദ് വിവാദത്തില്‍. സുഷാന്ത് സിങ് രജ്പുത് നായകനായി എത്തുന്ന കേദാര്‍നാഥ്’ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും  ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചു ബിജെപി രംഗത്ത്. 

 സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പില്‍ഗ്രിമേജ് എന്ന ടാഗ് ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര ജയ് ആവശ്യപ്പട്ടു.  

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിഅഭിഷേക് ഒരുക്കിയ കേദര്‍നാഥില്‍ സാറയാണ് നായിക. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ആണ് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button