![](/movie/wp-content/uploads/2018/11/sagaa-SARAN.jpg)
സഹതാരമായി എത്തി ആരാധക പ്രീതി നേടിയ താരമാണ് ശരണ്‍. ധനുഷ് നായകനായി എത്തിയ ‘വട ചെന്നൈ’യിലെ കണ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണിനെ ഓര്‍മ്മയില്ലേ? വെട്രിമാരന്‍ ഒരുക്കിയ ആ ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രത്തിന്റെ കൂട്ടാളിയായ, പിന്നീട് അയാളുടെ അളിയനായി മാറുന്ന കഥാപാത്രത്തെയാണ് ശരണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ നവാഗതനായ മുരുഗേഷ് സംവിധാനം ചെയ്യുന്ന ‘സഗാ’ എന്ന ചിത്രത്തില്‍ ശരണ്‍ നായകനാവുകയാണ്.
ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സാഗ നിമ്മിക്കുന്നത് സെല്ലി സിനിമാസിന്റെ ബാനറില്‍ ആര്‍ സെല്‍വകുമാറും രാംപ്രശാന്തും ചേര്‍ന്നാണ്. കിഷോര്‍, ശ്രീറാം, പാണ്ടി, പൃഥ്വി, ആര്യ, നീരജ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments