അഭിനയ ലോകത്ത് തിളങ്ങി നിന്ന സമയത്താണ് നടി ജിയാ ഖാന് ആത്മഹത്യ ചെയ്തത്. അതിനു പിന്നില്‍ നടനും കാമുകനുമായ സൂരജ് പഞ്ചോളിയാണെന്ന് ആരോപിച്ച് ജിയാ ഖാന്റെ അച്ഛനമ്മമാര്‍ രംഗത്ത് എത്തി. അതോടെ അന്വേഷണവും സൂരജിലെയ്ക്ക് നീങ്ങി.
ജിയാ ഖാന്റെ മരണം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൂരജ്. താന്‍ നിരപരാധിയാണെന്നും തന്നെ കുറ്റക്കാരനാക്കി ക്രൂശിക്കുന്നതില്‍ ദുഃഖമുണ്ടെന്നും താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സൂരജിന്റെ 28 -ആം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അതിന്റെ സന്തോഷത്തില്‍ ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പിലാണ് കാമുകിയുടെ മരണവുമാഖ്യി ബന്ധപ്പെട്ട വിവാടങ്ങലെക്കുരിച്ചു താരം പറയുന്നത്.
കേസ് കഴിയുന്നതു വരെ ഇതിനെക്കുറിച്ച് പ്രതികരിക്കില്ല എന്ന നിലപാടിലായിരുന്നു താനെന്നും എന്നാല്‍ കേസിന് അവസാനമില്ലാതെ തുടരുകയായാതിനാല് ആറ് വര്‍ഷത്തെ മൗനം അവസാനിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സൂരജ് കുറിപ്പ് തുടങ്ങുന്നത്. ” കേസ് അവസാനിക്കാനായി വളരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കൊലപാതകിയെന്നും ക്രിമിനല്‍ എന്നും പീഡകനെന്നും വിളിച്ച് തന്നെ അപമാനിച്ചു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ താന്‍ വായിച്ചു. ഇതിനെയെല്ലാം ഗൗനിക്കാതിരിക്കാനുള്ള മനശക്തി ഞാന്‍ ആര്‍ജിച്ചും എന്നാല്‍ ചിലപ്പോഴൊക്കെ എന്നെയും എന്നെ സ്നേഹിക്കുന്നവരേയും ഇത് ദുഃഖത്തിലാഴ്ത്തി. ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല. പക്ഷേ വാര്‍ത്തകളിലെ തലക്കെട്ടുകളില്‍ വരുന്നതുപോലെ ഞാന്‍ രാക്ഷസന് അല്ല.
എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും എനിക്ക് ലഭിച്ചില്ല എന്ന ദുഖം എനിക്കുണ്ട്. എനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് കുട്ടി ആയിരിക്കുമ്ബോള്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി അതിനായി കഷ്ടപ്പെടുകയാണ്. ഈ വിചാരണ ഒരിക്കല്‍ നല്ല രീതിയില്‍ അവസാനിക്കുമെന്നും നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹവും പിന്തുണയും ഇനിയും ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു ‘ സൂരജ് കുറിച്ചു.
Post Your Comments