മലയാളത്തിന്റെ ഹാസ്യ നായിക കല്പനയെ സിനിമാ പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. കലാ കുടുംബത്തില്‍ നിന്നും സിനിമയില്‍ ശക്തരായ താര സഹോദരിമാരാണ് കല്പനയും കലാരഞ്ജിനിയും ഉര്‍വശിയും. അകലത്തില്‍ നമ്മെ വിട്ടു പോയ നടി കല്പനയുടെ മകള്‍ ശ്രീമയി. ശ്രീസംഖ്യ എന്ന പേരിലാണ് ശ്രീമയി സിനിമയിലേയ്ക്ക് എത്തുന്നത്.
തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ശ്രീമയി ഒരു മാസികയ്ക്ക് നല്കി അഭിമുഖത്തില്‍ അമ്മ കല്പന തന്നെ വിട്ടുപോയെന്ന് കരുതാനാവില്ലെന്ന് മകള്‍ ശ്രീമയി പറയുന്നു. ”അമ്മ പോയതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അമ്മയും അമ്മയുടെ സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ഉണ്ടാക്കിയെടുത്ത സാമ്രാജ്യം വളരെ വലുതാണെന്ന് തിരിച്ചറിയുന്നു. എനിക്ക് സിനിമയില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് അറിയില്ല. സിനിമയുടെ പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് കലാ രഞ്ജിനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ഉര്‍വശി പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാനും കല്‍പ്പനയും അമ്മയും മകളും ആയിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു” -ശ്രീമയി.
കുഞ്ചിയമ്മയും അഞ്ച് മക്കളും, മോളിക്കുട്ടി സ്വയം വരം എന്നീ ചിത്രങ്ങളിലാണ് ശ്രീമയി നായികാ വേഷത്തില്‍ എത്തുന്നത്.
Post Your Comments