ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികമാരായിരുന്നു ഭാവന, കാവ്യ മാധവന്, നവ്യാ നായര്‍. ഗ്രാമീണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്ന ഈ മൂന്നു താരങ്ങളും ഇപ്പോള്‍ മലയാള സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. ഭാവന കന്നഡ താരം നവീനുമായുള്ള വിവാഹത്തോടെ മലയാളത്തില്‍ നിന്നും ഇടവേള എടുക്കുകയും എന്നാല്‍ കന്നടയില്‍ തിരക്കുള്ള നായികയായി അഭിനയ രംഗത്ത് സജീവമായിരിക്കുകയുമാണ്.
നടന് ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാരിയിരിക്കുകയാണ് കാവ്യാ മാധവനും. വിവാഹം കഴിഞ്ഞു വിദേശത്ത് താമസമാക്കിയ നവ്യ ടെലിവിഷന്‍ അവതാരകയായി തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത വേദികളില്‍ സജീവമായ നവ്യ തന്റെ അഭിനയകാലത്ത് സഹതാരങ്ങളോട് ഉണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്നു പറയുന്നു.
“അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും” നവ്യ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല. കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ.” എന്നും നവ്യ കൂട്ടി ചേര്‍ത്തു.
Post Your Comments