GeneralLatest NewsMollywood

ഈ വിധി എല്ലാ ജനാധിപത്യവാദികളുടെയും വിജയം; ആഷിക്ക് അബു

തിരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത് ഹൈക്കോടതി. അഴിക്കോട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗമായ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്കുര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. ഈ വിധി ജനാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പാണെന്നും ആഷിഖ് അബു കുറിക്കുന്നു.

ആഷിഖ് അബുവിന്റെ കുറിപ്പ്:

അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി, വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവെയ്പാണ്. എല്ലാ ജനാധിപത്യവാദികളുടെയും വിജയമാണ്. വര്‍ഗീയത തുലയട്ടെ! ജനാധിപത്യം പുലരട്ടെ !

shortlink

Related Articles

Post Your Comments


Back to top button