മീ ടു ക്യാമ്പയിന് സിനിമാ മേഖലയില്‍ ശക്തമാകുകയാണ്. ഈ അവസരത്തില്‍ ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അതിനു മറുപടിയായി തെന്നിന്ത്യന്‍ യുവനടി നിത്യാ മേനോന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച.
തീര്‍ച്ചയായും താന്‍ അങ്ങനെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നും ആ ചിത്രം ഉപേക്ഷിച്ചെന്നും താരം തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.” ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യയുടെ മറുപടി.
മംഗള്‍ പാണ്ഡെയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിത്യ. ” സംവിധായകന് ജഗന് ശക്തിയും നിര്‍മാതാവായ ആര്.കല്‍ക്കിയും വിളിച്ചു, ഒരു ഇന്‍ഡസ്ട്രിങ് ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷം കൈകാര്യം ചെയ്യാവോ എന്നു ചോദിച്ചു.? അക്ഷയ് കുമാറും ചിത്രത്തിലുണ്ടെന്ന് പറഞ്ഞു”’ നിത്യ വ്യക്തമാക്കി
Post Your Comments