ഇന്ത്യന്‍ സിനിമയിലെ വിസ്മയ ചിത്രമാണ് ബാഹുബലി. തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരമായി പ്രഭാസിനെ മാറ്റിയ ചിത്രമാണ് ബാഹുബലി സീരിസ്. രാജമൌലി രണ്ടു ഭാഗങ്ങളായി ഒരുക്കിയ ബാഹുബലിയെ വെല്ലാന്‍ ഒരുങ്ങുകയാണ് ഒരു കന്നഡ ചിത്രം. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര് കെജിഎഫ് (കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ്) എന്നാണ്. പകന്നഡ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. രണ്ട് വര്‍ഷംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യഭാഗത്തിന്റെ ട്രെയ്ലറാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും
വിജയ് കിരഗണ്ഡൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന് യുവ നടന് യാഷ് ആണ്. ശ്രീനിധി ഷെട്ടിയാണ് നായിക. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രമെത്തുന്നു.
Post Your Comments