GeneralLatest NewsMollywood

എന്റെ അവസാന ശ്വാസം വരെ താന്‍ അവന്റെ സംരക്ഷകയാണ്; രംഭ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയാണ് രംഭ. വ്യാജ വിവാഹ മോചനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം അതിനു മറുപടി നല്‍കിയത് തന്റെ ഗര്‍ഭ വാര്‍ത്തയും അതുമായുള്ള ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ്. ഇപ്പോഴിതാ ന്റെ മൂന്നാമത്തെ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറഞ്ഞു. ‘അവന്റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്റെ അവസാന ശ്വാസം വരെ താന്‍ അവന്റെ സംരക്ഷകയാണ്’രംഭ കുറിക്കുന്നു.

മക്കളായ ഏഴുവയസ്സുകാരി ലാന്യയും മൂന്നു വയസ്സുകാരി സാഷ എന്നിങ്ങനെ രണ്ടു മക്കള്‍ കൂടി രംഭയ്ക്കുണ്ട്. അമേരിക്കയില്‍ ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭന്‍ ആണ് രംഭയുടെ ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments


Back to top button