GeneralKollywoodLatest News

കോമളവല്ലിയെ മാറ്റണം; വിജയ് നക്‌സലൈറ്റ്; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഇളയദളപതി വിജയുടെ പുതിയ ചിത്രം സര്‍ക്കാര്‍ ആണ്. ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സിനിമയില്‍ കോമളവല്ലി എന്ന കഥാപാത്രം ഏറെ ചര്‍ച്ചയായിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ജയലളിതയുടെ സംഭാവനകളെ ഇകഴ്ത്തിക്കാണിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

പ്രതിഷേധം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖം രംഗത്ത്. ചിത്രത്തിലെ നായകന്‍ വിജയ് നക്‌സലൈറ്റാണെന്ന് മന്ത്രി ആരോപിച്ചു. സമൂഹത്തില്‍ കലാപമുണ്ടാക്കാനാണുള്ള ശ്രമമാണ് സിനിമ നടത്തുന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന നടപടി ഭീകരവാദത്തിന് തുല്യമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ച്‌ താഴെയിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചിത്രത്തിലെ നായകന്‍ വിജയിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഷണ്‍മുഖം പറഞ്ഞു.

സിനിമക്കെതിരെ കോയമ്പത്തൂരും മധുരയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും തീയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button