42കാരിക്ക് 27കാരന്‍ വരന്‍? താരറാണിയുടെ വിവാഹ വാര്‍ത്തയില്‍ അമ്പരന്നു ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരവും മുന്‍ ലോക സുന്ദരിയുമായ ബോളിവുഡ് നടി സുസ്മിത സെന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നാല്പത്തിരണ്ടുകാരിയായ താരം 27കാരനായ റോഹ്മാന്‍ ഷാലുമായി പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദീപാവലി ദിനത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹകാര്യം ആരാധകര്‍ അറിഞ്ഞത്.

കഴിഞ്ഞ ദീപാവലി മക്കള്‍ക്കും കാമുകനൊപ്പം ആഘോഷിക്കുന്ന വീഡിയോ സുസ്മിത സമൂഹ മാദ്ധ്യമങ്ങളി പങ്കുവച്ചിരുന്നു. ഇരുവരുടെയും പ്രണയം വ്യക്തമാക്കുന്നതാണ് വീഡിയോ എന്നാണ് ആരാധകരുടെ അഭിപ്രായം.

ഫാഷന്‍ മോഡല്‍ ആണ് റോഹ്മാന്‍ ഷാല്‍. സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പമാണ് ദീപാവലി ആഘോഷം.

Share
Leave a Comment