
തെന്നിന്ത്യന്‍ യുവനടിയുടെ അടിവസ്ത്രത്തില്‍ ഉള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ ചിത്രങ്ങള്‍ താരപുത്രി അക്ഷരഹസന്റെതെന്നു സംശയം ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷര.
” കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവരുകയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.നിങ്ങള്‍ എല്ലാവരും ഇതിൽ പങ്കുചേർന്നു.’–അക്ഷര പ്രതികരിച്ചു.
മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അക്ഷര. കമല്‍ ഹസന്റെ മകളാണ് അക്ഷര.
Post Your Comments