CinemaMollywoodNEWS

അമ്മയുടെ മീറ്റിംഗില്‍ പരാതിയില്ലാതെ ഈ നടന്‍ പിന്നിലിരിക്കും; ആരോടും വഴക്കടിക്കാത്ത സീനിയര്‍ താരം

മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധു അമ്മ എന്ന താര സംഘടനയിലും തികച്ചും വ്യത്യസ്തനാണ്, അമ്മയിലെ എല്ലാ അംഗങ്ങളോടും സ്നേഹത്തോടെ ഇടപെടുന്ന മധു അമ്മയിലെ എല്ലാ മീറ്റിംഗുകളിലും ഒരു സാധാരണ നടനെപ്പോലെ പങ്കെടുക്കാറുണ്ട്, അമ്മയുടെ മീറ്റിംഗില്‍ ഏറ്റവും പിറകിലത്തെ സീറ്റില്‍ പോയി ഇരിക്കാനും മധു എന്ന അതുല്യ നടന് മടിയില്ല.

അമ്മയിലെ വിമര്‍ശന ശബ്ദങ്ങള്‍ക്കിടയിലും നിശബ്ദനായി കാര്യങ്ങളെ ഗ്രഹിക്കുന്ന മധു അമ്മയിലെ മറ്റെല്ലാ താരങ്ങള്‍ക്കും കണ്ടു പഠിക്കാവുന്ന അതുല്യ വ്യതിത്വമാണ്. അമ്മ എന്ന സംഘനയുടെ തുടക്കകാലത്ത് മധു ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ ആയിരുന്നു നേതൃത്വം വഹിച്ചത്.

അമ്മയെ പ്രതിനിധീകരിക്കേണ്ട ആളുകള്‍ തന്റെ പിന്നിലൂടെ കടന്നു വന്നവരാണെന്ന ബോധ്യം സൂക്ഷിച്ച് മധു തന്നെ പിന്നിലേക്ക് വഴിമാറുകയായിരുന്നു, തികലന്‍ വിഷയങ്ങള്‍ ഉള്‍പ്പടെ അമ്മയിലെ വിവാദ ശബ്ദങ്ങള്‍ ശക്തമായപ്പോഴും നടന്‍ മധുവിന് ആരോടും പരാതിയോ പരിഭവമോയുണ്ടായിരുന്നില്ല. ആരും അംഗീകരിക്കാത്ത താരമാണ് താനെന്ന് തോന്നിയിട്ടില്ല, സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞിട്ടും ആരോടും കലഹിച്ചിട്ടില്ല. നല്ലൊരു നടനെന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ മധു ഇന്നും അമ്മ എന്ന സംഘടനയില്‍ സജീവമായി നിലകൊള്ളുന്ന താരമാണ്.

shortlink

Post Your Comments


Back to top button