ചിത്രം എന്ന സിനിമയോടെയാണ് മോഹന്‍ലാല്‍- എംജി ശ്രീകുമാര്‍ ടീം മലയാളികളിലെ ഗാനസ്വാദകര്ക്കിടയില് തരംഗം സൃഷ്ടിക്കുന്നത്. പ്രിയദര്‍ശനാണ് അത്തരമൊരു ഹിറ്റ് കൂട്ടുകെട്ടിന് വഴിയൊരുക്കിയതും. ഗാനഗന്ധര്വ്വന് യേശുദാസിനോടുള്ള പ്രിയദര്‍ശന്റെ പരിഭവമാണ് അതിനു കാരണമായത്.
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ ‘ചിത്രം’ എന്ന സിനിമയിലെ ഭൂരിഭാഗം ഗാനങ്ങളും ആലപിക്കാനിരുന്നത് യേശുദാസായിരുന്നു, എന്നാല്‍ ഗാനത്തിന്റെ റെക്കോഡിംഗിന് യേശുദാസിന് കൃത്യ സമയത്ത് സ്റ്റുഡിയോയിലെത്താനായില്ല, യേശുദാസ് മഹാ ഗായകനെങ്കിലും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ അന്നത്തെ ഹിറ്റ് മേക്കര്‍ പ്രിയദര്ശന് തയ്യാറായതുമില്ല, അത് കൊണ്ട് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ എം.ജി ശ്രീകുമാറിന് നല്‍കുകയും തന്റെ പിന്നീടുള്ള ചിത്രങ്ങളില്‍ യേശുദാസിനെ ഒഴിവാക്കി എം.ജി ശ്രീകുമാറിനെ മാത്രം പാടിപ്പിക്കുകയും ചെയ്തതോടെ മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ ടീമിന്റെ ഗാനങ്ങള്‍ വലിയ ജനപ്രീതി നേടി. മോഹന്‍ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടായിരുന്നു എംജിക്ക് അത് അനുഗ്രഹവുമായി.
ചിത്രം, കിലുക്കം, ആര്യന്, അദ്വൈതം, അഭിമന്യു, കാലാപാനി, മിഥുനം, മിന്നാരം, തേന്മാവിന് കൊമ്പത്ത് തുടങ്ങിയ നിരവധി പ്രിയദര്ശന് സിനികളില്‍ മോഹന്‍ലാല്‍- എംജി ശ്രീകുമാര്‍ ടീമിന്റെ ഗാനങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു.
മലയാളത്തിലെ മറ്റു എല്ലാ സംവിധായകരുടെ സിനിമകളിലും യേശുദാസ് രണ്ടോ മൂന്നോ അധിലധികാമോ ഗാനങ്ങള്‍ ആലപിക്കുമ്പോഴും പ്രിയദര്ശന് തന്റെ ചിത്രങ്ങളിലേക്ക് യേശുദാസിനെ പരിഗണിക്കാതെ മുന്നോട്ടുപോയി. പിന്നീടു ‘മേഘം’ എന്ന സിനിമയ്ക്ക് വേണ്ടി തന്റെ പിണക്കം അവസാനിപ്പിച്ച് പ്രിയന് യേശുദാസിനെ പാടാന്‍ ക്ഷണിക്കുകയായിരുന്നു. ഔസേപ്പച്ചന് ഈണമിട്ട മേഘത്തിലെ ഗാനങ്ങളെല്ലാം ഇന്നും ഗാനപ്രേമികളുടെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റില്‍പ്പെടുന്നവയാണ്.
Post Your Comments