GeneralKollywoodLatest News

സംവിധായകന്റെ അമ്മ, മകൾ, പെങ്ങൾ, ഭാര്യ ഇവരൊക്കെ ഇതുപോലെയാണോ? നടിമാര്‍ ചെയ്യുന്ന വേഷങ്ങളെക്കുറിച്ച് ജ്യോതിക

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകാരുള്ള താര ദാമ്പതിമാരാണ് സൂര്യയും ജ്യോതികയും. വിവാഹ സേഹം സിനിമയില്‍ നിന്നും ഇടവേലയെടുത്ത ജ്യോതിക വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിക്കഴിഞ്ഞു. രണ്ടാം വരവില്‍ ശക്തമായ സ്ത്രീ വേഷങ്ങള്‍ അവതരിപ്പിച്ച ജ്യോതിക സിനിമയില്‍ നായികമാര്‍ അവതരിപ്പിച്ച വേഷങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ.. ”ചില സിനിമകൾ കാണുമ്പോൾ അതിലെ നായികമാർ ചെയ്യുന്നത് എനിക്ക് ഇഷ്ടമാകാറില്ല. ഞാനും അത്തരം തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്റെ ആദ്യ ഇന്നിംഗ്സിൽ അതുപോലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ പക്ഷേ ഒരുപാടു കാര്യങ്ങൾ സ്ത്രീകൾക്കിടയിൽ സംഭവിക്കുന്നു. പത്തു വർഷം മുൻപ് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. നമ്മൾ കുറച്ചു കൂടെ സാമൂഹിക ഉത്തരവാദിത്തം ഉള്ളവരാകണം. എന്തിനാണ് സ്ത്രീകളെ ഇങ്ങനെ പ്രദർശിപ്പിക്കുന്നതെന്ന്, സിനിമയിൽ നിന്ന് പുറത്തു നിന്നു നോക്കുമ്പോഴാണ് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്”.

shortlink

Related Articles

Post Your Comments


Back to top button