GeneralLatest NewsMollywoodTV Shows

അവര്‍ അത്രമാത്രം എന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തു; പ്രേമി വിശ്വനാഥ് തുറന്നു പറയുന്നു

കറുത്തമുത്ത് എന്ന സീരിയല്‍ ഇന്നും മലയാളി കുടുംബങ്ങളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ്. അതിലെ കാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമി വിശ്വനാഥ്‌ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ ആ പരമ്പരയില്‍ നിന്നും തനിക്ക് പിന്‍വാങ്ങേണ്ടിവന്നു.  കഥാപാത്രത്തിനും പ്രേമിയ്ക്കും കിട്ടിയ സ്വീകാര്യത തനിക്ക് വളരെയധികം ശത്രുക്കളെ ഉണ്ടാക്കിയെന്നും അവരുടെ ആക്രമണവും അവഹേളനവുമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രേമി തുറന്നു പറയുന്നു.

ശത്രുക്കളാണ് തന്റെ ഊർജ്ജമെന്നു പ്രേമി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. ” ശത്രുക്കൾ ആക്രമിക്കുന്നതിനും മുറിവേൽപ്പിക്കുന്നതിനും അനുസരിച്ച് എന്റെ വേഗവും വിജയങ്ങളുടെ എണ്ണവും കുടും. സത്യത്തിൽ വാശിയോടെ ജീവിക്കാൻ എന്നെ പഠിപ്പിച്ചതു തന്നെ എന്റെ ശത്രുക്കളാണ്. അത്രമാത്രം എന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 ‘കറുത്ത മുത്ത് ‘ നടക്കുമ്പോൾ അതിലെ ഒരു നടന്റെ നേതൃത്വത്തിൽ ആയിരുന്നു എനിക്കു നേരെയുള്ള ആക്രമണം. അതിന്റെ കാരണം എനിക്ക് ഇപ്പോഴും അജ്ഞാതമാണ്! അനാവശ്യമായി ആരെയും തൊഴാൻ പോവാറില്ല ഞാൻ. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ എവിടെയും ഏത് വേദിയിലും ഉറക്കെ പറയും . പിന്നെ, നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കണ്ടാൽ ചോദ്യം ചെയ്യുകയും ചെയ്യും. അതു കൊണ്ട് ആവാം എനിക്ക് ശത്രുക്കളുടെ എണ്ണം കൂടുതൽ” പ്രേമി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button