മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ് മേക്കര്‍ ഭദ്രനും അവസാനമായി ഒന്നിച്ച ചിത്രമാണ് അയ്യര്‍ ദ് ഗ്രേറ്റ്. ഈ സിനിമയ്ക്ക് ശേഷം ഇവര്‍ തമ്മില്‍ ഒന്നിക്കാത്തതിന്റെ കാരണം സംവിധായകന് തന്നെ വ്യക്തമാക്കി. മമ്മൂട്ടിക്കുണ്ടായ ഒരു തെറ്റിദ്ധാരണയുണ്ടായെന്നും അത് കൊണ്ട് സിനിമയോട് വേണ്ട വിധത്തില്‍ സഹകരിച്ചില്ലെന്നും ഭദ്രന് വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറയുന്നു. കൂടാതെ പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയില്‍ നടന്നെന്നും ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ സംവിധായകന് വ്യക്തമാക്കി.
അയ്യര്‍ ദ് ഗ്രേറ്റ് നടന് രതീഷ് ആയിരുന്നു നിര്‍മ്മിച്ചത്. സിനിമയ്ക്ക് വേണ്ട പണം രതീഷ് മറ്റു ചില ആവശ്യങ്ങള്‍ക്കായി മറിച്ചു. . അവസാനം സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നുവെന്നും സംവിധായകന് പറഞ്ഞു. ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഭദ്രന് പണം ധൂര്‍ത്തടിക്കുന്ന സംവിധായകന് ആണെന്ന് നിര്‍മാതാക്കളുടെ ഇടയില്‍ ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിച്ചില്ല. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നു. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടി.’
Post Your Comments