GeneralKollywoodLatest News

ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു; ജെസ്സിയെ സ്വന്തമാക്കിയതെങ്ങനെയെന്നു വിജയ്‌ സേതുപതി പറയുന്നു

ജനകീയ വേഷങ്ങളിലൂടെ ആരാധക ഹൃദയം സ്വന്തമാക്കിയ താരമാണ് വിജയ്‌ സേതുപതി. ആക്ഷന്‍ താരമായും അല്ലാതെയുമുള്ള വേഷങ്ങളിലൂടെ സൂപ്പര്‍ താര പദവി സ്വന്തമാക്കിയ വിജയ്‌ സേതുപതി തന്റെ പ്രണയം പൂവണിഞ്ഞത് എങ്ങനെയെന്നു ഒരു അഭിമുഖത്തില്‍ പറയുന്നു.

”ചെറിയ പ്രായത്തിൽത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയുടെ കമ്പനിയിലായിരുന്നു ജോലി. അവനാണ് ജെസിയെക്കുറിച്ച് പറഞ്ഞത്. മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത്. യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ’ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓകെ പറഞ്ഞു. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം. നിശ്ചയത്തിന്റെ അന്നാണ് നേരിൽക്കാണുന്നത്. പിന്നെ ഗൾഫിലേക്ക് പോയില്ല.”- വിജയ്‌ പറയുന്നു.

സിനിമയിൽ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ചാൻസ് തേടിയലഞ്ഞപ്പോൾ വണ്ടിക്കൂലിക്കുള്ള കാശ് തന്നത് ജെസ്സിയായിരുന്നുവെന്നും വിജയ്‌ സേതുപതി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button