GeneralLatest NewsMollywood

ശോഭനയുടെ മീ ടു ആര്‍ക്കെതിരെ? വിവാദ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി താരം

ഇന്ത്യന്‍ സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തല്‍ ശക്തമായിക്കഴിഞ്ഞു. ബോളിവുഡും കോളിവുഡും കഴിഞ്ഞ് മലയാളത്തിലും മീ ടു ഉയര്‍ന്നു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക അതിക്രമാങ്ങളെക്കുറിച്ചു പാര്‍വതി, അര്‍ച്ചന പദ്മിനി, ശ്രുതി ഹരിഹരന്‍ തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ മീ ടു ഉയര്‍ത്തി നടി ശോഭന.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ശോഭന മലയാളത്തില്‍ മാത്രമല്ല തമിഴിലും വന്‍ പ്രേക്ഷക പ്രീതിയുള്ള താരമാണ്. മീ ടു ഹാഷ് ടാഗ് പങ്കുവച്ച തരം നിമിഷ നേരം കൊണ്ട് പോസ്റ്റ്‌ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ സംഭവം എന്താണെന്ന് മനസിലാകാതെ ആരാധകരും കുഴങ്ങി. ഒടുവില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

#മീടൂ’ എന്ന ഹാഷ്ടാഗ് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ശോഭന ‘മീടൂ’ വെളിപ്പെടുത്തൽ നടത്തുകയാണ് എന്ന രീതിയിൽ ആരാധകർ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തതോടെയാണ് താരത്തിന്റെ വിശദീകരണം മീടൂ ക്യാമ്പെയ്നിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പറഞ്ഞ ശോഭന, തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാൻ സഹായിക്കുന്ന ഒരു ചുവടുവെപ്പായി മീടൂവിനെ കാണുന്നുവെന്നും അഭിപ്രായപ്പെടുന്നു.

‘‘അതെ! ‘മീടൂ’വിന് ഒപ്പം. ‘മീടൂ’ മൂവ്മെന്റിൽ സ്ത്രീകൾ അവർക്കെതിരെയുള്ള എല്ലാതരം ലൈംഗിക അതിക്രമങ്ങളോടും ശബ്ദമുയർത്തികൊണ്ട് പ്രതികരിക്കുകയാണ്. ഭാവിയിൽ നിരവധി സ്ത്രീകൾക്ക് സൗഹാർദ്ദപരമായ തൊഴിലിടങ്ങൾ ഒരുക്കാനുള്ള ചുവടുവെപ്പായി ‘മീടൂ’ മാറുമെന്ന് എനിക്കുറപ്പുണ്ട്. നന്ദി”.– ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button