മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമെതിരെ കേസ്. ബോളിവുസ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ എറ്റവും പുതിയ ചിത്രമായ സീറോയാണ് വിവാദത്തില്‍. മികച്ച പ്രതികരണമായിരുന്നു സീറോയുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ചിത്രം സിഖ് മത വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ന്യൂഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മജീന്ദര്‍ സിങ് ശിര്‍സ രംഗത്ത്. സീറോ യുടെ സംവിധായകന്‍ ആനന്ദ് എല്‍ റായി,ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് മജീന്ദര്‍ പരാതി നല്‍കിയിരിക്കുന്നത്.
സിഖ് മതചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ച് ഷാരുഖ് പ്രത്യക്ഷപ്പെട്ടതിനെതിരെ ആയിരുന്നു പരാതി. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുളളുവെന്നാണ് പരാതിയില്‍ പറയുന്നത്. ചിത്രത്തില്‍ നിന്നും ഇത്തരം സീനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ തിയ്യേറ്ററുകളിലെത്തി സിനിമയുടെ പ്രദര്‍ശനം തടയുമെന്നും മജീന്ദര്‍ സിങ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
ഷാരൂഖ് ഖാനൊപ്പം അനുഷ്‌ക ശര്‍മ്മ,കത്രീന കൈഫ് തുടങ്ങിയവരും സീറോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്
Post Your Comments