മലയാള സിനിമയിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് വിലക്കും മാറ്റിനിർത്തലുമൊക്കെയായി മലയാളസിനിമയിൽ ഒരു മോശം കാലമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുന്നു. ഒരു അസോസിയേഷൻ മാത്രമല്ല അത്തരം നിലപാടെടുത്തിരുന്നത്. അപ്രഖ്യാപിത വിലക്കും പ്രഖ്യാപിത വിലക്കും സിനിമയില്‍ എന്നും ഉണ്ടായിരുന്നെന്നും രഞ്ജിത് സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു
മലയാള സിനിമയില്‍ എന്നും വിവാദത്തില്‍ നിന്നിരുന്ന ഒരു താരമാണ് തിലകന്. തന്റെ ഇന്ത്യൻ റുപ്പീ എന്ന സിനിമയിലെ അച്യുതമേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകൻ ചേട്ടനെ വിളിച്ചപ്പോള്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, വിലക്കുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു. അതൊക്കെ വിട്ടേക്കൂ, അത് നമ്മളെ ബാധിക്കില്ലെന്ന് താന്‍ മറുപടി നൽകിയെന്നും അഭിനയിക്കാൻ അദ്ദേഹം തയ്യാറായതോടെ ആ സിനിമ ചെയ്തുവെന്നും രഞ്ജിത് വ്യക്ത്ടമാക്കി.
തിലകൻ ചേട്ടന്റെ കാര്യത്തിൽ അത് ‘അമ്മ’യാണെന്ന് പറയുന്നു. പക്ഷേ ഇന്ത്യൻ റുപ്പിയിലേക്ക് തിലകൻ ചേട്ടനെ വിളിക്കുന്ന കാര്യം ഇന്നസെന്റിനോടും ഉണ്ണിക്കൃഷ്ണനോടുമെല്ലാം പറഞ്ഞിരുന്നു. അവർക്കൊരു പ്രശ്നവുമില്ലായിരുന്നുവെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. .
”തിലകന് മാത്രമല്ല മറ്റ് പലരും സമാനമായ രീതിയിൽ വിലക്കൊക്കെ സഹിച്ചിട്ടുണ്ട്. തിലകൻ ചേട്ടന് അദ്ദേഹത്തിന്റേതായ ചില കുസൃതികളും രീതികളും എല്ലാമുണ്ട്. ഷൂട്ടിങ് സമയത്ത് സംവിധായകരുമായി വഴക്കുണ്ടാക്കാറുണ്ട്. അത് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവർക്കുമറിയാം. പക്ഷേ അതിനെല്ലാം അപ്പുറത്താണ് അദ്ദേഹത്തിലെ നടനെ ഞാൻ കണ്ടിരുന്നത്”– രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു
Post Your Comments