GeneralKollywoodLatest News

നയന്‍താര, തൃഷ, ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നിവര്‍ പിന്മാറിയ വേഷത്തിലേയ്ക്ക് മലയാളികളുടെ പ്രിയതാരം

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ താര റാണിയായി മാറിയ നയന്‍താരയുടെയും തൃഷയുടേം പിന്നാലെ ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നിവര്‍ ഉപേക്ഷിച്ച വേഷം ഏറ്റെടുത്ത് മലയാളികളുടെ പ്രിയതാരം. അതീവ ഗ്ലാമര്‍ വേഷത്തില്‍ എത്തി ആരാധക പ്രീതി നേടിയ റായ് ലക്ഷ്മി തമിഴ് പ്രേക്ഷകരെ ഭയത്തിലൂടെ കീഴടക്കാന്‍ എത്തുന്നു.

‘ഹൊറർ കോമഡി’ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ തമിഴില്‍. കാഞ്ചന ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് ശേഷം റായ് ലക്ഷ്മി നായികയാകുന്ന ‘സിന്‍ഡ്രല്ല’ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എസ്.ജെ സൂര്യയുടെ അസോസിയേറ്റ് ആയിരുന്ന വിനോദ് വെങ്കിടേഷ് ഒരുക്കുന്ന ‘സിന്‍ഡ്രല്ല’ നിര്‍മ്മിക്കുന്നത് എസ്.എസ്.എല്‍ പ്രൊഡക്ഷന്‍ ആണ്.

ചെന്നൈയുടെ പരിസരത്തുള്ള ഒരു കാട്ടില്‍ നടക്കുന്ന കഥയാണ് പ്രമേയം. ഒരു ഗിത്താര്‍ വാദകയായിട്ടാണ് ചിത്രത്തിൽ റായ് ലക്ഷ്മി എത്തുക. തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താര, തൃഷ, എമി ജാക്സണ്‍, ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നീ നടിമാര്‍ കഥ കേട്ട് താത്പര്യം പ്രകടിപ്പിച്ച ശേഷം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന് സംവിധായകന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button