സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന് ശക്തമാകുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്ജ്ജുന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു ആരോപിച്ചു യുവ നടി ശ്രുതി ഹരിഹരന് രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്നു ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച പരാതി നല്കിയ നടി ശ്രുതിയെക്കുറിച്ചാണ്. കാരണം ശ്രുതി ഹരിഹരന് നല്കിയ പരാതിയില്‍, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശ്രുതി വിവാഹിതയാണെന്ന കാര്യം പൊതു സമൂഹത്തിനു അറിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രുതിയുടെ വിവാഹത്തെക്കുറിച്ച് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം താരം നിരസിച്ചിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വിവാഹിത എന്നും ര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ച് അര്ജുന് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി
Post Your Comments