ട്രാഫിക് എന്ന ചിത്രമാണ് രാജേഷ് പിള്ളയെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധയാകനാക്കിയത്. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജേഷ് പിള്ളയ്ക്ക് തന്റെ ആദ്യ ചിത്രം നല്‍കിയ തിരിച്ചടി വളരെ വലുതായിരുന്നു.
സിനിമയിലെ രാജേഷ് പിള്ളയുടെ പരാജയത്തില്‍ അദ്ദേഹത്തിന്റെ അച്ഛനാണ് ഏറെ വേദനിച്ചത്, എല്ലാ അച്ചന്മാരെയും പോലെ തന്റെ മകനും നല്ല ഒരു നിലയിലെത്തണമെന്ന മോഹം ആ അച്ഛന്‍ മനസ്സില്‍ കൊണ്ട് നടന്നു, പക്ഷെ ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ പരാജയപ്പെട്ടതോടെ അച്ഛന്‍ അവന്റെ നല്ല നാളുകള്‍ക്കായി കാത്തിരുന്നു, ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമയുടെ പരാജയം രാജേഷ് പിള്ള എന്ന ഫിലിം മേക്കര്‍ക്ക് താങ്ങാന്‍ കഴിയാത്ത പ്രഹരമായി. പക്ഷെ ആദ്യ ചിത്രത്തിന്റെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട രാജേഷ് പിള്ള തന്റെ രണ്ടാം ചിത്രവുമായി എത്തിയപ്പോള്‍ അത് മലയാള സിനിമയുടെ മാറ്റത്തിന് വഴി തുറന്ന സിനിമയായി.
ട്രാഫിക് സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ രാജേഷ് പിള്ളയ്ക്കൊപ്പം തിയേറ്ററില്‍ അച്ഛനും നിലയുറപ്പിച്ചു, സിനിമ തീര്‍ന്ന ശേഷം സ്വന്തം മകന്റെ വിജയം പ്രേക്ഷകര്‍ ആഘോഷിക്കുന്നത് ആ അച്ഛന്‍ നിറ കണ്ണുകളോടെ കണ്ടുനിന്നു. മലയാളത്തിന്റെ സിനിമാ വഴിയില്‍ പുതുനിറം സമ്മാനിച്ച രാജേഷ് പിള്ള മിലിയും, വേട്ടയും മലയാളികള്‍ക്ക് സമ്മാനിച്ചിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയായി. 2016 ഫെബ്രുവരി 27-നായിരുന്നു രാജേഷ് പിള്ളയുടെ അപ്രതീക്ഷിത മരണം.
Post Your Comments