തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് യുവ നടി ധന്യ മേരി വർഗീസ്. മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ധന്യ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം താരം ഇടയ്ക്ക് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ് ധന്യ. സീതാ കല്യാണം എന്ന പരമ്പരയിലെ പ്രധാന വേഷം അവതരിപ്പിക്കുന്ന ധന്യ ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുൻപ് നടന്ന തട്ടിപ്പു കേസും അറസ്റ്റും ജീവിതം തന്നെ മാറ്റിമറിച്ചതായി ധന്യ പറയുന്നു. ”എങ്ങനെ ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിയുമെന്നു എന്റെ ജീവിതമെന്നെ പഠിപ്പിച്ചു. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോൾ ഞാൻ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നു .രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു .പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു”.
Post Your Comments