യുവനടന് അര്ജുന് അശോകന്റെ വിവാഹനിശ്ചയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ബിടെക്, പറവ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അര്ജുന് നടന് ഹരിശ്രീ അശോകന്റെ മകനാണ്
ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ തമ്മനം സ്വദേശി നിഖിതയാണ് വധു. വിവാഹ നിശ്ചയ ചടങ്ങളില്‍ നടന് ആസിഫ് അലി, ഷെയിന്‍ നിഗം, ബാലു വര്‍ഗ്ഗീസ് നടിമാരായ അപര്‍ണ ബാലമുരളി, രജിഷ വിജയന്, സാനിയ ഈയ്യപ്പന് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോ ഒരു പ്രണയചിത്രം കാണുന്നതുപോലെ കണ്ടിരിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം. ഡിസംബര്‍ രണ്ടിനാണ് വിവാഹം.
Post Your Comments