മലയാളത്തിന്റെ യുവ നിരയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അജു വര്‍ഗീസ്. യുവത്വത്തിന്റെ ഹരമായി മാറിയ നടനാണ് ദുല്‍ഖര്‍ സല്മാന്. താര പുത്രന്റെ ലേബലില്‍ എത്തിയെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ദുല്‍ഖര്‍. കഠിനാധ്വാനവും സ്വയചിത്തമായ അഭിനയ പാടവവും കൊണ്ട് ആരാധകരുടെ പ്രിയ താരമായി മാറിയ ദുല്‍ഖറിന്റെ അഭിനയ ജീവിതത്തോടുള്ള അത്മാര്ത്ഥതെയും കഠിനാധ്വാനത്തെയും കുറിച്ച് അജുവിന്റെ വെളിപ്പെടുത്തല്‍.
മഴവില്‍ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയില്‍ ആജുവിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമയിലെ ഒരു ബ്രാന്‍ഡ് ആയി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞത്. ദുല്‍ഖറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ, 100 ഡെയ്സ് ഓഫ് ലവ്. അതും മൂന്ന് ദിവസം മാത്രം. വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. ദുല്‍ഖറിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്. ഡയലോഗില്‍ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു’
Post Your Comments