![](/movie/wp-content/uploads/2018/06/tovino-pic.png)
മലയാളത്തിന്റെ യുവനടന് ടോവിനോയ്ക്ക് ആരാധകര്‍ ഏറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറിയ ടോവിനോ സിനിമകള്‍ തെരഞ്ഞടുക്കുമ്പോള്‍ താന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് മൂന്ന് കാര്യങ്ങള്‍ മാത്രമാണെന്നു തുറന്നു പറയുന്നു. ഒന്നാമതായി കലാമൂല്യം, രണ്ടാമതായി വിനോദമൂല്യം പിന്നെ മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനുള്ള കച്ചവടമൂല്യം എന്നിവയ്ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നത്.
ഒരു യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കി മധുപാല്‍ ഒരുക്കുന്ന കുപ്രസിദ്ധപയ്യനാണ് ടോവിനോയുടെ പുതിയ ചിത്രം. യാണ് കഥ പറയുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥ എവിടെ നില്ക്കുന്നു എന്നു കാണിച്ചുതരുന്ന ചിത്രമാണിതെന്നും താരം പറയുന്നു. അഭിനയിക്കുന്നതിന് മുന്‍പായി കഥ കേള്‍ക്കാന്‍ താത്പര്യം കാണിക്കുന്നത് കഥയില്‍ മാറ്റം നിര്ദ്ദേശിക്കാനല്ല. നമുക്ക് മനസ്സുകൊണ്ട് ഇഷ്ടപ്പെടാത്ത സിനിമയില്‍ അഭിനയിച്ചാല്‍ അത് നന്നാവില്ലെന്ന അഭിപ്രായമുളളതുകൊണ്ടാണ്. നല്ല സിനിമകള്‍ മാത്രമുണ്ടാവണം എന്ന ആഗ്രഹിക്കുന്നവനാണ് താനെന്നും ടൊവിനോ വ്യക്തമാക്കി.
Post Your Comments