ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് മുതല്‍ കേരളത്തിലെങ്ങും പ്രതിഷേധമാണ്. ഹൈന്ദവ വിശ്വാസങ്ങളെ ഹനിക്കുന്നതാണ് ഈ ഉത്തരവെന്നു ഹിന്ദു മത വിശ്വാസികളും അയ്യപ്പ സേവാ സംഘവും ആരോപിക്കുകയും പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി നടന് പ്രകാശ് രാജ്. അമ്മയ്ക്ക് ജനിച്ചവര്‍ ആരും ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനിച്ചത് അമ്മയില്‍ നിന്നാണ് എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വലക്ക് എന്തിനാണെന്ന് മനസിലാകുന്നില്ലായെന്നു പറഞ്ഞ താരം സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
Post Your Comments