ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച നായികയാണ് ഷക്കീല. താരത്തിന്റെ ജീവിതം വെള്ളിത്തിരയിലെയ്ക്ക്. എന്നാല്‍ അഡല്‍റ്റ് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന സമൂഹം തന്നെയാണ് അതിലെ നായികമാരെ പോണ്‍ താരം എന്ന് വിളിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമെന്നു ബോളിവുഡ് താരം റിച്ച ചദ്ദ. ഇത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ അടയാളമാണെന്ന് റിച്ച പറയുന്നു. ഷക്കീലയുടെ ജീവിതം തിരശീലയില്‍ ഷക്കീലയായി അഭിനയിക്കുന്നത് റിച്ചയാണ്.
”നിങ്ങള്‍ അങ്ങിനെയുള്ള സിനിമകള്‍ കാണുന്നു. ബോക്‌സ് ഓഫീസില്‍ നല്ല വിജയവും നേടുന്നു. എന്നിട്ട് അവരെ വിമര്‍ശിക്കുന്നു. എന്തൊരു ഇരട്ടമുഖമാണ്. മാര്‍ക്കറ്റ് ഉള്ളത് കൊണ്ടാണ് അഡല്‍റ്റ് സിനിമകള്‍ ഉണ്ടാവുന്നത്. പുരുഷ മേധാവിത്വ സമൂഹത്തില്‍ ഇത്തരം സിനിമകളില്‍ അഭിനയിച്ച് വിജയിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. ഷക്കീലയുടെ സിനിമകള്‍ കണ്ട് സമൂഹം അവരെ പോണ്‍ സ്റ്റാര്‍ എന്ന് വിളിച്ചു. എന്നാല്‍ അവര്‍ പോണ്‍ താരമല്ല. ആര്‍ക്കും അറിയാത്ത അവരുടെ ജീവിതം തുറന്നു കാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത് കണ്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ, പോണ്‍ താരം എന്ന ടാഗ് ഷക്കീലയ്ക്ക് നല്‍കണമോ വേണ്ടയോ എന്ന്” – ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ റിച്ച പറയുന്നു.
Post Your Comments