
മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫ് ഒരുക്കിയ ചിത്രം കുടുംബസ്ഥനായ ജോര്‍ജ്ജുകുട്ടിയുടെ ജീവിതമാണ് ആവിഷ്കരിച്ചത്. ഈ ചിത്രം തമിഴിലേയ്ക്കും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ നായകനായി എത്തിയത് കമല്‍ഹസനായിരുന്നു. എന്നാല്‍ തമിഴകത്തെ സൂപ്പര്‍താരം രജനികാന്തിനെ ആയിരുന്നു നായകനായി ആദ്യം മനസ്സില്‍ കരുതിയിരുന്നതെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ ജിത്തു. രജനിയോട് കഥാപറഞ്ഞുവെന്നും സിനിമ ഇഷ്ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞ് പിന്മാറിയെന്നും ജിത്തുജോസഫ് ഒരു അഭിമുഖത്തില്‍ പറയുന്നു.
താരപദവി അഭിനേതാക്കള്‍ക്ക് ഭാരമാകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യം മ്ജിത്തു വെളിപ്പെടുത്തിയത്. ”ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു”. മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് അഭിപ്രായപ്പെട്ട ജിത്തു താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments