തമിഴകത്ത് വന്‍ വിജയമായി മുന്നേറുകയാണ് വിജയ് സേതുപ്തിയും തൃഷയും ഒന്നിച്ച 96 എന്ന ചിത്രം. എന്നാല്‍ തീയേറ്ററില്‍ നിറഞ്ഞോടുന്ന ഈ ചിത്രം ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍ എത്തിക്കുകയാണ് സണ്‍ ടിവി. ഇതിനെതിരെ നായിക തൃഷ രംഗത്ത്.
തിയറ്ററില്‍ മുന്നേറുന്ന 96 സണ്‍ ടിവി ദീപാവലിക്ക് സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് തൃഷയുടെ പ്രതികരണം.
” ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയാണ്. ഒടു ടീം എന്ന നിലയില്‍ ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു” – തൃഷ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments