സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ തങ്ങളുടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ പെട്ടന്ന് തന്നെ വൈറലാകും. എന്നാല്‍ ചിലര്‍ സദാചാര ആങ്ങളമാരായി ഉപദേശവും വിമര്‍ശനവുമായി എത്തും. അത്തരം അനുഭവങ്ങള്‍ കൂടുതലും നേരിടേണ്ടിവരുന്നത് നടിമാര്‍ക്കാണ്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പരിഹാസവുമായി എത്തിയ ആരാധകന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം അമലപോള്‍. ആലപ്പുഴയിൽ നിന്നുള്ള ചിത്രമാണ് അമല ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ ഗുണ സിംഗർ (Guna Singer) ചെയ്ത കമന്റ് ഇങ്ങനെ: ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത്? ” കമന്റിന് അമല മറുപടി നൽകി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”
അമലയുടെ കമന്റ് ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. അതോടെ ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി വിമര്‍ശകന്‍ തന്നെ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നൽകിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ഗുണ വീണ്ടും കമന്റ് ചെയ്തു. എന്നാല്‍ ഗുണ മാത്രമല്ല മറ്റു പലരും അമലയുടെ വസ്ത്രധാരണത്തെ വിമർശിച്ച് മോശം കമന്റുകളിട്ടിട്ടുണ്ട്.
Post Your Comments