മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനില്‍ നിന്നും ദുരനുഭവം ഉണ്ടായെന്നു വെളിപ്പെടുത്തി നടി അര്‍ച്ചന പദ്മിനി രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ജോലി ചെയ്ത കൂലി തന്നിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നുമുള്ള ആരോപണവുമായി വീണ്ടും രംഗത്ത്.
സാജിര്‍ മജീദ്, വിപിന്‍ എംന് വേലായുധന് എന്നിവര്‍ ചേര്‍ന്ന് തിരകഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കെതിരെയാണ് അര്‍ച്ചനയുടെ ആരോപണം. കാറല്‍മാര്‍ക്സ് ഭക്തനായിരുന്നു എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് നടി ഫേസ് ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അര്‍ച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരേ…
ഒരു സിനിമാ തൊഴിലാളിയാണ്.
ഇത് വരെയും ജോലി ചെയ്ത കൂലി തന്നിട്ടില്ല. വിളിച്ചാല്‍ സംവിധായകര്‍ ഫോണ്‍ എടുക്കില്ല എന്ന അതിമനോഹരമായ ആചാരമാണ് നടന്നുകൊണ്ടിരിക്കുന്നത്.
മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നു എന്ന്.
സിനിമ എന്നെങ്കിലും ഇറങ്ങുകയാണെങ്കില്‍ ഈ പോസ്റ്റ് കൂടി ചേര്‍ത്ത് അതിലെ മുദ്രാവാക്യം വിളികള്‍ കേള്‍ക്കണം എന്നപേക്ഷ. അപ്പോള്‍ കാര്യങ്ങള്‍ തികച്ചും വൈരുദ്ധ്യാത്മകമാകും.
നന്ദി
അര്‍ച്ചന പദ്മിനി
Post Your Comments