നടന്‍ ആര്യ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വിവാദങ്ങള്‍ക്കൊടുവില്‍ അവസാനിച്ചു. ഈ ഷോയില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച അബര്‍നദി ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്ന് വ്യക്തമാക്കി. ഇത് തന്റെ ഉറച്ച തീരുമാനം ആണെന്നും ആര്യയെ അല്ലാതെ അആരെയും വിവാഹം ചെയ്യില്ലെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ കല്യാണം കഴിക്കില്ലെന്നും താരം വീണ്ടും തുറന്നു പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
”ഷോ കഴിഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. കുറച്ചു തൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.”
വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാണ് അബര്‍ നദി.
Post Your Comments