
പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന സംവിധായകനാണ് വിനയന്. അകാലത്തില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച് എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പേരില്‍ സിബിഐ വിനയനെ ചോദ്യം ചെയ്തിരുന്നു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ വിനയന് തുറന്നു പരയുന്നു.
താന്‍ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയൻ വെളിപ്പെടുത്തി. 2002ല്‍ വിനയൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുചെമ്പകം. അനൂപ് മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ജയസൂര്യ, ചാർമി, കാർത്തിക, മനോജ് കെ. ജയൻ ,കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയ വൻതാരനിര അഭിനയിച്ചിരുന്നു.
തന്റെ സിനിമകൾ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും ചിത്രത്തിന്റെ കഥ കയ്യിൽ നിന്നു പോയിരുന്നെന്നും വിനയന് തുറന്നു പറഞ്ഞു
Post Your Comments