
കോമഡി ഷോകളിലെ മിന്നും താരം രമേഷ് പിഷാരടി നടനില്‍ നിന്നും സംവിധായകനിലെയ്ക്ക് ചുവടു വച്ചത് വന്‍ വിജയമായി. ജയറാമിനെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണത്തത്ത സൂപ്പര്‍ഹിറ്റ് വിജയം സ്വന്തമാക്കിയതിനു പിന്നാലെ പുതിയ ചിത്രവുമായി എത്തുകയാണ് താരം. എന്നാല്‍ ഇത്തവണ കൂട്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഗാനഗന്ധര്വ്വൻ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
‘കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നരപതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യൻ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേർന്ന് ഒരു സിനിമ. ഗാനമേള വേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോൾ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ൽ നിങ്ങളുടെ മുന്നിൽ എത്തുന്നു.സ്നേഹത്തോടെ കൂട്ടുകാർ അയാളെ വിളിക്കുന്നു ഗാനഗന്ധർവ്വൻ.‘- രമേഷ് പിഷാരടി പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പറയുന്നു
Post Your Comments