
മീ ടുവിന്റെ ഭാഗമായി താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തിയറ്റര്‍ കലാകാരി അനന്യ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മഗളിര്‍മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മായാ എസ് കൃഷ്ണനെതിരെയാണ് അനന്യയുടെ ആരോപണങ്ങള്‍. ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനന്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ് മായ.
അനന്യയുടെ ആരോപണങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നും ഒരു സുഹൃത്തിനെ പോലെ പെരുമാറുകയും ചില ഘട്ടങ്ങളില്‍ സംരക്ഷിക്കുകയും ചെയ്തത് തനിക്ക് പറ്റിയ തെറ്റായിപ്പോയി എന്നും മായ പറയുന്നു. അനന്യയുടെ ആരോപണങ്ങളെ നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മായ വ്യക്തമാക്കി. ” മാനസികമായി പ്രതിസന്ധികളിലൂടെ നീങ്ങിയ ഒരു പതിനെട്ടുകാരിയെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഞാന്‍ എനിക്ക് ആകുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. അവളെ സംരക്ഷിക്കാനും,അവളെ ഒരു കുട്ടിയെപ്പോലെ സംരക്ഷിച്ചതും തെറ്റാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതല്ലാതെ ഒന്നും പറയാനില്ല. ചില സന്ദര്‍ഭങ്ങള്‍ വളച്ചോടിച്ച്, അതിലെ യാതാര്‍ത്ഥം മറച്ച് വച്ച് എന്നെ ഒരു പീഡകയാക്കുവാനുള്ള ശ്രമമാണ് ഇത്. എനിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് എല്ലാം നിയമപരമായി മറുപടി നല്‍കും. എനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ ഞാന്‍ ഇതിനകം കേസ് നല്കി കഴിഞ്ഞു. ഇതില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോഴത്തെ ആരോപണങ്ങളും ശ്രദ്ധിക്കണം”. മായ കുറിക്കുന്നു.
Post Your Comments