മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. രണ്ടാം വിവാഹം കഴിഞ്ഞ താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്ത രംഗത്ത് ഇപ്പോഴും തിരക്കിലാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രേക്ഷകരുമായി സംവദിക്കുന്ന താരം പലപ്പോഴും പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ആരാധകന് ചോദിച്ച ചോദ്യവും ദിവ്യ നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഭര്‍ത്താവ് എവിടെ എന്നാ അന്വേഷണവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്. ഇതിനു മറ്റൊരു ചിത്രത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ദിവ്യ. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം ദിവ്യ ഫോട്ടോഗ്രാഫറെ കാണണമെങ്കില്‍ ഈ ചിത്രം സൂം ചെയ്താല്‍ മതിയെന്നു കുറിച്ചിട്ടുണ്ട്. ദിവ്യ ഉണ്ണി കൂളിംഗ് ഗ്ലാസ് വച്ച് നില്ക്കുന്ന ചിത്രത്തില്‍ ഗ്ലാസില്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ ദിവ്യയുടെ ഭര്‍ത്താവ് പതിഞ്ഞിട്ടുണ്ട്. യുഎസിലെ ടെക്സാസില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രം.
Post Your Comments