മലയാളത്തില്‍ ഒരുകാലത്ത് സൂപ്പര്‍ താരമായി തിളങ്ങിയ താരമാണ് ബാബു ആന്റണി. നീണ്ട ഇടവേളയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണിയില്‍ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ വീണ്ടും ജനകീയനാകുകയാണ് താരം. കായംകുളം കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാട് പേർ തന്നെ അഭിനന്ദനം അറിയിച്ച് വിളിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് താരം.
‘റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ഉൾപ്പെടുന്ന അണിയറ പ്രവര്‍ത്തകർ ഒരുപാട് കഷ്ടപ്പെട്ട് പൂർത്തിയാക്കിയ സിനിമയാണിത്. യഥാർത്ഥ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോൾ അതിനനുസരിച്ചുള്ള ഗവേണഷവും ആവശ്യമാണ്. സംവിധായകൻ റോഷൻ കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.’–ബാബു ആന്റണി അമേരിക്കയിൽ നിന്നും നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
” ഒരുപാട് പേർ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്നാൽ സിനിമയിൽ നിന്നും ഒരുപാട് നാൾ മാറിനിന്നപ്പോൾ പണ്ട് ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തുക്കളായ സിനിമാപ്രവർത്തകരോട് അവസരം ചോദിച്ചിരുന്നു. എന്നാല്‍ ആരും തന്നെ സഹായിച്ചില്ലെന്നും ഇപ്പോൾ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താൻ കഴിഞ്ഞു.” ബാബു ആന്റണി പറഞ്ഞു
Post Your Comments