സോഷ്യല്‍ മീഡിയയിലടക്കം നിറഞ്ഞു നില്ക്കുന്ന താരമാണ് ഡബ്ബിംഗ് ആര്ട്ടിസ്സ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെങ്കില് ഭാഗ്യലക്ഷ്മിയുടെ രണ്ടു ആണ്മക്കളും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടമല്ലാത്ത വ്യക്തിത്വങ്ങളാണ്. മുന്‍പൊരിക്കല്‍ ഭാഗ്യ ലക്ഷ്മിയെ പ്രധാന അതിഥിയാക്കിയുള്ള ഒരു ടിവി ഷോയ്ക്കിടെ താരത്തിന്റെ മൂത്തമകന് പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. വളരെ സാധാരണ വേഷത്തില്‍ കൂളായി എന്‍ട്രി ചെയ്ത ഭാഗ്യലക്ഷ്മിയുടെ മകനെക്കുറിച്ച് അവര്‍ക്ക് പറയാനുണ്ടായിരുന്നതും ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാവുന്ന കാര്യങ്ങളായിരുന്നു.
അധികം സംസാര ശീലമില്ലാത്ത തന്റെ മകന് വ്യത്യസ്ത കാഴ്ചപാടോടെ ജീവിക്കുന്ന ഒരു നല്ല മനസ്സിന് ഉടമയാണെന്നും ഭാഗ്യലക്ഷ്മി പങ്കുവെച്ചിരുന്നു.
മകനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നത്
ജോലി കിട്ടിയ ഉടനെ ആദ്യം ചെയ്തത് രണ്ടു കുട്ടികളെ സ്പോണ്സര് ചെയ്യുകയായിരുന്നു. അത് ഞാന്‍ അറിഞ്ഞത് വളരെ വൈകിയാണ്, അവനെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. കല്യാണം കഴിക്കുന്നത് നല്ലൊരു ഹിന്ദു കുട്ടിയെ ആയിരിക്കണമെന്നൊക്കെ ഞാന്‍ പറയുമായിരുന്നു. അവന് പറഞ്ഞു അതൊന്നും പറ്റില്ല, അമ്മ പ്രതീക്ഷിക്കാത്ത ഒരു മതത്തില്‍ നിന്നാകും ഞാന്‍ വിവാഹം ചെയ്യുന്നതെന്ന്. അവന്റെ മുടിയായിരുന്നു എന്റെ മറ്റൊരു പ്രശ്നം, ആ മുടി മുറിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എനിക്ക് എപ്പോഴെങ്കിലും ഒരു ഗിഫ്റ്റ് തരുന്നുവെങ്കില്‍ നിന്റെ മുടി തരണമെന്ന് ഞാന്‍ അവനോടു പറയുമായിരുന്നു. ഭാഗ്യലക്ഷ്മി പങ്കുവെയ്ക്കുന്നു.
Post Your Comments