മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴമെന്ന നോവലിനെ അടിസ്ഥാനമാക്കി പരസ്യ സംവിധായകന് ശ്രീകുമാര മേനോന് ഒരുക്കുന്ന പുതിയ ചിത്രം രണ്ടാംമൂഴം പ്രതിസന്ധിയില്‍. ഭീമസേനന്റെ വേഷത്തില്‍ മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭകള്‍ വേഷമിടുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചു രണ്ടു വര്‍ഷം ആകുമ്പോഴും സിനിമയുടെ വര്‍ക്കുകള്‍ ഒന്നും ആയില്ലെന്നു കാട്ടി തന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു എം ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഭീമനെക്കുറിച്ചു തുറന്നു പറയുകയാണ് നടന് മമ്മൂട്ടി.
രണ്ടാമൂഴത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് മനസില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് എംടിയോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി മമ്മൂട്ടി വെളിപ്പെടുത്തി. ധൈര്യമില്ലാത്തതുകൊണ്ടാണ് താന്‍ അത് ചോദിക്കാതിരുന്നതെന്നും തന്റെയടുത്ത് എന്നും വാത്സല്യത്തോടെയും സ്നേഹത്തോടെയുമുള്ള പ്രത്യേക വികാരമുള്ള എഴുത്തുകാരനാണ് എംടിയെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞതിങ്ങനെ.. ”മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്ദം തന്നെയാണെന്ന് അദ്ദേഹം ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ധൈര്യമുണ്ടാകാത്തതിനാല്‍ ഞാന്‍ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്ബോള്‍ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാന്‍ ഒരവസരവും കിട്ടിയിട്ടില്ല. പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിട്ടോളം വരുന്ന ദൃശ്യാവിഷ്കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്’
Post Your Comments