മലയാള സിനിമയില്‍ പോലീസ് വേഷങ്ങളില്‍ നിരന്തരം എത്തിയിരുന്ന ഒരു നടനാണ് ബിജു മേനോന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് താരം സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല അതിന്റെ കഥ എങ്ങനെയാണ് എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിജു മേനോന് പറയുന്നു. കൂടാതെ നിരന്തരം താന്‍ ചെയ്തിരുന്ന പോലീസ് വേഷങ്ങള്‍ക്ക് ഇപ്പോള്‍ ഇടവേള കൊടുത്തതിന്റെ കാരണവും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘ആവര്‍ത്തനം ഒഴിവാക്കാനാണ് ഞാന്‍ താന്‍ പരമാവധി ശ്രദ്ധിക്കാറുള്ളത്. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എത്തുന്നതെല്ലാം നായക വേഷങ്ങളാണ്. അത്തരത്തിലുള്ള ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് പ്രായത്തിലുള്ളതാണെങ്കിലും സ്വീകരിക്കും. പോലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്തത് നിരന്തരം അത് തന്നെ ചെയ്ത് മടുത്തത് കൊണ്ടാണ്. ”
മമ്മൂക്ക സിനിമയില്‍ ചെയ്ത വേഷങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ പേടിയായിരുന്നുവെന്നു തുറന്നു പറഞ്ഞ ബിജു വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്നും പിന്നീട് അഴകിയ രാവണന്റെ സെറ്റിലും ഒന്നിച്ചുണ്ടായിരുന്നുവെന്നും പറഞ്ഞു. തനിക്കെന്നും വല്ല്യേട്ടന് തന്നെയാണ് മമ്മൂട്ടിയെന്നും ബിജു മേനോന് പറഞ്ഞു.
Post Your Comments