മോഹന്‍ലാല്‍ രഞ്ജിത്ത് ടീം പ്രതീക്ഷകളുടെ ഭാരം ഇറക്കി വെച്ച് വീണ്ടുമൊരു ചിത്രത്തിനായി കൈ കോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ‘ഡ്രാമ’ എന്ന സിനിമയുമായി ഇരുവരുമെത്തുമ്പോള്‍ പ്രേക്ഷകരും നല്ലൊരു ചിത്രത്തിന് സാക്ഷ്യം വഹിക്കാമെന്ന ആകാംഷയിലാണ്. ചിരിയും ചിന്തയുമായി രണ്ടര മണിക്കൂര്‍ മതിമറക്കാനുള്ള മോഹന്‍ലാല്‍ നര്‍മമാകും ഡ്രാമയുടെ ഹൈലൈറ്റെന്ന് രഞ്ജിത്ത് വ്യക്തമാക്കി കഴിഞ്ഞു.
ബിഗ്‌ബജറ്റ് സിനികള്‍ക്കിടയില്‍ ഡ്രാമ എന്ന ചെറു ചിത്രം നല്‍കുന്ന സാധ്യത എന്തെന്ന് വ്യക്തമാക്കുകയാണ് രഞ്ജിത്ത്.
ഞാനൊരു ഉദാഹരണം പറയാം ‘വിക്രം വേദ’ എന്ന നമ്പര്‍ വണ്‍ ആക്ഷന്‍ ത്രില്ലറിലെ നായകനായ വിജയ്‌സേതുപതിയുടെ പുതിയ ചിത്രമാണ് ’96’. ആദ്യത്തേത് ഞരമ്പുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് പതിഞ്ഞ താളത്തില്‍ ഹൃദയത്തെ കീഴടക്കുന്ന ചിത്രമാണ്. രണ്ടിലും നായകന്‍ ഒരാള്‍ തന്നെ. രണ്ടും വലിയ വിജയങ്ങളാണ്. മോഹന്‍ലാലിന്‍റെ കരിയറിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ, ‘രാജാവിന്റെ മകന്‍’ സൂപ്പര്‍ഹിറ്റായ അതേ വര്‍ഷം തന്നെയാണ് ഗാന്ധിനഗര്‍സെക്കന്റ് സ്ട്രീറ്റും സൂപ്പര്‍ഹിറ്റായത്. ഒന്ന്‍ അധോലോക നായകന്റെ കഥയാണെങ്കില്‍ മറ്റേത് തൊഴില്‍തേടി അലയുന്ന ചെറുപ്പക്കാരന്റെ സങ്കടമാണ്. ടൈറ്റാനിക്കിന് മാത്രമല്ല ‘ഹോം എലോണ്‍’ പോലെയുള്ള ചെറു ചിത്രങ്ങള്‍ക്കും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘നന്ദനം’, ‘പ്രാഞ്ചിയേട്ടന്‍&ദി സെയിന്റ്’, ‘ഇന്ത്യന്‍ റുപ്പി’ എന്നിവ പോലെ ഒരു ചെറിയ ചിത്രമാണ് ‘ഡ്രാമ’.
കടപ്പാട്; മനോരമ വാരാന്ത്യം
Post Your Comments