ബിസിനസ് രംഗത്ത് ചുവട് വച്ചിരിക്കുകയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടി. ധര്‍മ്മൂസ് ഫിഷ് ഹബ് മത്സ്യവില്‍പ്പന ശൃംഖലയുമായിട്ടാണ് താരം എത്തിയത്. ധര്‍മ്മജന്റെ മത്സ്യവില്‍പ്പനയ്ക്ക് പങ്കാളികളാകാന്‍ കൂടുതല്‍ താരങ്ങളും. മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബന്, വിജയരാഘവന്, ബിജു മേനോന്, നാദിര്‍ഷാ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണ് ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്.
വിജയരാഘവന് കോട്ടയത്തും കുഞ്ചാക്കോ ബോബന് പാലാരിവട്ടത്തും രമേഷ് പിഷാരടി വെണ്ണലയിലും ടിനി ടോം ആലുവയിലും നാദിര്‍ഷ കളമശ്ശേരിയിലുമാകും ഫ്രാഞ്ചൈസികള്‍ തുടങ്ങും. ബിജു മോനോന് തൃശുരിലോ കൊച്ചിയിലോ എവിടെയാണ് ഫ്രാഞ്ചൈസിയെടുക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അയ്യപ്പന്‍കാവിലെ കടയില്‍ മീന്‍വിഭവങ്ങള്‍ പാകം ചെയ്തുകൊടുക്കുന്നുണ്ട്. കൂടാതെ ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ അരമണിക്കൂറിനകം നാടന്‍ രീതിയില്‍ പാകപ്പെടുത്തി നിശ്ചിത സ്ഥലങ്ങളില്‍ ഹോം ഡലിവറി സഹായത്തോടെ എത്തിക്കും. ഫ്രാഞ്ചൈസികളിലും പാകം ചെയ്ത മീന്‍ വിഭവങ്ങളുടെ വില്‍പ്പനയുണ്ടാകുമെന്നും സിനിമാ താരങ്ങളല്ലാത്തവര്ക്കും ഫ്രാഞ്ചൈസി നല്‍കാമെന്നും ധര്മ്മജന് പറയുന്നു.
Post Your Comments