തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെയധികം വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. ലൈംഗികതയുടെ പേരില്‍ വിവാദത്തിലായ ഈ ചിത്രത്തിലെ നായിക തമിഴ് ബിഗ് ബോസ് താരമായയാഷിക ആനന്ദാണ്. കൂടെ കിടന്നാല്‍ അവസരം തരാമെന്നു സംവിധായകന് പറഞ്ഞതായി വെളിപ്പെടുത്തിക്കൊണ്ട് യാഷിക രംഗത്ത്. സംവിധായകന്റെ പേര് വെളിപ്പെടുത്താതെയാണ് യാഷികയുടെ വെളിപ്പെടുത്തല്‍.
മീ ടു ഒരു വലിയ മൂവ്മെന്റ് ആണെന്നും എല്ലാ സ്ത്രീകളും ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളാണ് ഇതിലൂടെ തുറന്നുപറഞ്ഞിട്ടുള്ളതെന്നും അഭിപ്രായപ്പെട്ട യാഷിക സിനിമാ മേഖലയിലും തനിക്കും ഇത്തരം ഒരു അനുഭവം ഉണ്ടെന്നു വ്യക്തമാക്കി. ഇന്ഡസ്ട്രിയിലെ ഒരു പ്രമുഖ നടന് സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നത്. ഓഡിഷന് വേണ്ടി അയാളുടെ അടുത്ത് ചെന്നപ്പോള്‍ എന്നോട് പുറത്ത് നില്ക്കാന് ആവശ്യപ്പെട്ട് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം കിടക്കണമെന്നു അമ്മയോട് പറഞ്ഞുവെന്നു താരം വ്യക്തമാക്കി.
Post Your Comments