വ്യത്യസ്തമായ വേഷങ്ങളിലൂടെ യുവത്വത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായി സണ്ണി വെയ്ന്‍ മാറിക്കഴിഞ്ഞു. ദുല്ഖര്‍ സല്‍മാനൊപ്പം എത്തിയ സെക്കന്‍ഡ് ഷോയാണ് സണ്ണിയുടെ ആദ്യ ചിത്രം. തന്റെ സിനിമാ ജീവിതത്തിലെ മികച്ച വേഷത്തെക്കുറിച്ച് പറയുന്നു. ചിത്രത്തില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഒരു ചാനല്‍ ഷോയില്‍ താരം അതിനെക്കുറിച്ച് വ്യക്തമാക്കി.
”ഈ ചിത്രം കണ്ടിറങ്ങിയ ശേഷം അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാന്‍ പോയത്. നിനക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ, നിന്റെ സംവിധായകനോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു കൂടായിരുന്നോ എന്ന് പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെയിരിക്കുന്നത് കുരുടിയുടെ സ്വീകാര്യത കൊണ്ടാണ്. മരിക്കുന്ന സീന്‍ എത്തിയപ്പോള്‍ തിയേറ്ററില്‍ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ വരെ അയ്യോ എന്ന് പറഞ്ഞു.” സണ്ണി പറഞ്ഞു
Post Your Comments