മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്. സാമൂഹിക പ്രശ്നങ്ങളില്‍ തന്റേതായ നിലപാട് തുറന്നു പറയുന്ന ശ്രീനിവാസന്റെ രചനകളും അത്തരത്തിലുള്ളവയാണ്. രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നുന്ന ഒരു ചിത്രമായിരുന്നു സന്ദേശം. ചിത്രം പുറത്തിറങ്ങിയിട്ട് 27 വര്‍ഷം പിന്നിടുമ്പോള്‍ ആ സിനിമയില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് പിന്നോട്ടാണ് മലയാളിയുടെ രാഷ്ട്രീയയാത്രയെന്ന് അഭിപ്രായപ്പെടുകയാണ് ശ്രീനിവാസന്.
“സന്ദേശം എന്ന സിനിമയില്‍ അഴിമതിയും മതവുമില്ല. കാരണം അക്കാലത്തെ മലയാളിയുടെ രാഷ്ട്രീയത്തില്‍ ഇവ രണ്ടും അത്ര പ്രബലമായിരുന്നില്ല. ഇവ രണ്ടും ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നതാണ് ഇക്കാലം കൊണ്ടുണ്ടായ നേട്ടം. നാട്ടില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരായിരുന്നു. അവിടവിടെ കുറച്ച് കോണ്‍ഗ്രസുകാരും. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും തമ്മില്‍ കണ്ടാല്‍ മിണ്ടില്ല. എന്റെ അച്ഛന് കമ്യൂണിസ്റ്റുകാരനായിരുന്നു, അമ്മ കോണ്‍ഗ്രസും. ഞാന്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍പ്പെട്ട് രണ്ടും കെട്ടവനായി.”
കേരളത്തില്‍ രാഷ്ട്രീയ ജീര്‍ണ്ണത സംഭാവിച്ചിരിക്കുകയാണെന്നു താരം പറയുന്നു. എന്നാല്‍ മറ്റൊരു രാഷ്ട്രീയ സാധ്യതയും കേരളത്തിലില്ലെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. “രാഷ്ട്രീയ ജീര്‍ണതയുടെ കാലത്ത് ജനിച്ചതുകൊണ്ട് രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത, എന്നാല്‍ നല്ല ബോധമുള്ള ഒരു യുവജനത ഇവിടെയുണ്ട്. അവരുടെ മടുപ്പ് താല്‍ക്കാലികമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാലക്രമേണ അവര്‍ ഇവരെയൊക്കെ എതിര്‍ക്കുന്ന ശക്തിയായി വന്നേക്കാം. മലയാളിക്ക് മുന്നില്‍ വേറൊരു രാഷ്ട്രീയ സാധ്യതയും പുതുതായി ഞാന്‍ കാണുന്നില്ല. അഴിമതി നടത്താനുള്ള അവസരമുള്ളിടത്തോളം കാലം നമ്മുടെ രാഷ്ട്രീയം ശുദ്ധമാവില്ല, രാഷ്ട്രീയക്കാരും..”
കടപ്പാട് : മാതൃഭൂമി
Post Your Comments