സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ തെന്നിന്ത്യന്‍ താരമാണ് ശ്രീ റെഡ്ഡി. കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും വിവാദ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. തമിഴ് താരത്തിനെതിരെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ താരത്തിന്റെ വെളിപ്പെടുത്തല്‍.
പേര് വെളിപ്പെടുത്താതെയാണ് ശ്രീ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ശ്രീ പറയുന്നു. കൂടാതെ അടുത്തു തന്നെ ആ നടന് വിവാഹിതനാകുമെന്നും ശ്രീ കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments